Latest Updates

എല്ലാ അക്കൗണ്ടുകളിലേക്കും സ്റ്റോറികളിലെ ലിങ്കുകള്‍ ചേര്‍ക്കാനുള്ള രീതി  ഇന്‍സ്റ്റാഗ്രാം  വിപുലീകരിക്കുന്നു. നിശ്ചിത എണ്ണം ഫോളോവേഴ്സ് ഉള്ളവര്‍ക്ക് മാത്രമായിരുന്നു മുമ്പ് ഈ ഫീച്ചര്‍ ലഭ്യമായിരുന്നത്. വെരിഫൈഡ് അക്കൗണ്ടുകളിലേക്കായി  ഇത് പരിമിതപ്പെടുത്തിയിരിക്കുകയായിരുന്നു. 

വിഭവങ്ങളും വിവരങ്ങളും പങ്കിടുന്നത് തങ്ങളുടെ കമ്മ്യൂണിറ്റികളെ എങ്ങനെ പ്രചോദിപ്പിക്കുമെന്ന് ബിസിനസുകാരും മറ്റും വര്‍ഷങ്ങളായി കാണിച്ചുതന്നിട്ടുണ്ട്.    ലിങ്ക് ഷെയര്‍ ചെയ്യുന്നത് പല തരത്തില്‍ സഹായകരമാണ്. ഇക്വിറ്റി, സാമൂഹിക നീതി, മാനസിക ക്ഷേമം എന്നീ വിഷയങ്ങളില്‍ ഇത്  ്പ്രധാനമാണ്. അതിനാലാണ്  ഇപ്പോള്‍ തങ്ങള്‍ എല്ലാവര്‍ക്കും ആക്സസ് നല്‍കുന്നതെന്നാണ് കമ്പനി പറയുന്നത്.  

സ്റ്റോറികളിലേക്ക് ലിങ്കുകള്‍ എങ്ങനെ ചേര്‍ക്കാമെന്ന് നോക്കാം 

ഘട്ടം 1: ആദ്യം, ഇന്‍സ്റ്റാഗ്രാമിലെ നിങ്ങളുടെ സ്റ്റോറിയില്‍ ഉള്ളടക്കം ക്യാപ്ചര്‍ ചെയ്യുക അല്ലെങ്കില്‍ അപ്ലോഡ് ചെയ്യുക.

ഘട്ടം 2: മുകളിലെ നാവിഗേഷന്‍ ബാറില്‍ നിന്ന് സ്റ്റിക്കര്‍ ടൂള്‍ തിരഞ്ഞെടുക്കുക.

ഘട്ടം 3: നിങ്ങള്‍ ആഗ്രഹിക്കുന്ന ലിങ്ക് ചേര്‍ക്കാന്‍ 'ലിങ്ക്' സ്റ്റിക്കറില്‍ ടാപ്പ് ചെയ്യുക. ഇതിനുശേഷം,  'പൂര്‍ത്തിയായി' ബട്ടണില്‍ വീണ്ടും ടാപ്പുചെയ്യേണ്ടതുണ്ട്.

സ്റ്റെപ്പ് 4: നിങ്ങളുടെ സ്റ്റോറിയില്‍ എവിടെയും സ്റ്റിക്കര്‍ സ്ഥാപിക്കുകയും നിറവ്യത്യാസങ്ങള്‍ കാണുന്നതിന് സ്റ്റിക്കറില്‍ ടാപ്പുചെയ്യുകയും ചെയ്യാം

. അതേസമയം വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും അല്ലെങ്കില്‍ കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന മറ്റ് ഉള്ളടക്കം പോലുള്ള കാര്യങ്ങള്‍ ആവര്‍ത്തിച്ച് പങ്കിടുന്ന പുതിയ അക്കൗണ്ടുകള്‍ക്കും ഉപയോക്താക്കള്‍ക്കും ലിങ്ക് സ്റ്റിക്കറിലേക്ക് ആക്സസ് ഉണ്ടായിരിക്കില്ലെന്നും ഇന്‍സ്റ്റാഗ്രാം അറിയിച്ചു.

Get Newsletter

Advertisement

PREVIOUS Choice